
കൊച്ചി: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദേശീയ കൈത്തറി ദിനത്തിൽ ജില്ലയിലെ മുതിർന്ന നെയ്ത്തുകാരെ ആദരിക്കുന്നു. കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി. ഇന്ന് രാവിലെ 10.15ന് പറവൂർ ചേന്ദമംഗലം എൻ.എസ്.എസ്. ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. പറവൂർ നഗരസഭാ ചെയർപേഴ്‌സൺ പ്രഭാവതി അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഡോ.രേണു രാജ് മുഖ്യപ്രഭാഷണം നടത്തും. കൈത്തറി വസ്ത്ര ഡയറക്ടർ കെ.എസ്. അനിൽകുമാർ, വാർഡ് കൗൺസിലർമാരായ ഗീത ബാബു, ടി.വി.നിധിൻ, എറണാകുളം ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ് തുടങ്ങിയവർ പങ്കെടുക്കും.