
കാലടി: ആലുവ താലൂക്ക് ലൈബ്രറി കൗൺസിലിലെ ലൈബ്രേറിയൻ മീറ്റിംഗ് ചേർന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. രവിക്കുട്ടൻ അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറി വി.കെ. ഷാജി നീലീശ്വരം ലൈബ്രറി പ്രവർത്തന മാർഗരേഖ അവതരിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം പി.തമ്പാൻ, ജില്ലാ കൗൺസിൽ അംഗം കെ.കെ.സുരേഷ്, ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എസ്.എം.എം കമാൽ, താലൂക്ക് വൈസ് പ്രസിഡന്റ് കെ.സി. വത്സല, എം.പി.നിത്യൻ എന്നിവർ സംസാരിച്ചു. കെ.ആർ.ബാബു, വി.കെ.അശോകൻ, ജിനേഷ് ജനാർദ്ദനൻ, എ.എസ്. ജയകുമാർ, കെ.എ. രാജേഷ് എ.പി. കുര്യൻ സ്മാരക ലൈബ്രേറിയൻ ടി.ഏല്യാസ് എന്നിവർ നേതൃത്വം കൊടുത്തു. ലൈബ്രറേറിയൻ അലവൻസ് വിതരണം നടത്തി.