കൊച്ചി: ബഫർസോൺ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാൻ സർക്കാർ യത്‌നിക്കണമെന്ന് കെ.സി.ബി.സി. സുപ്രീംകോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ കൃത്യമായ പഠനവിവരങ്ങളുടെ അടിസ്ഥാനത്തിൽ സെൻട്രൽ എംപവർ കമ്മിറ്റിക്കു നൽകേണ്ട റിപ്പോർട്ട് യഥാസമയം സമർപ്പിക്കണം. വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല നടപടികൾ ഉടൻ ഉണ്ടാകണമെന്നും കെ.സി.ബി.സി ആവശ്യപ്പെട്ടു.