കിഴക്കമ്പലം: കർക്കടകം ആരോഗ്യരക്ഷയുടെ കാലം എന്ന പരിപാടിയുടെ ഭാഗമായി പെരിങ്ങാല ഐശ്വര്യ ഗ്രാമീണ വായനശാലയിൽ ഡോ. ഗീതാലക്ഷ്മിയുടെ ആരോഗ്യക്ലാസും കർക്കടകക്കഞ്ഞി വിതരണവും സംഘടിപ്പിച്ചു. സമാപന സമ്മേളനം കുന്നത്തുനാട് സഹകരണബാങ്ക് പ്രസിഡന്റ് നിസാർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വായനശാല വനിതാവേദി പ്രസിഡന്റ് ഡോ. കെ.ആർ. സരിത അദ്ധ്യക്ഷയായി. ഷെഹസീന പരീത്, വായനശാലാ സെക്രട്ടറി വി.എ. വിനോദ്കുമാർ, സജന സലാം, സി.കെ. ദിവ്യ, ഉമ്മുകുത്സു, ഖദീജ ബീരാൻ, ജമീല ഇല്യാസ് തുടങ്ങിയവർ സംസാരിച്ചു.