governer

കൊച്ചി: അഡ്വ. കെ. എസ്. ഹരിഹരൻ, അഡ്വ. ഹരിമ ഹരിഹരൻ എന്നിവർ രചിച്ച 'ജി.എസ്.ടി നിയമങ്ങൾ മലയാളത്തിൽ' എന്ന പുസ്തകം കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ പ്രകാശനം ചെയ്തു. സി.ജി.എസ്.ടി, ഐ.ജി.എസ്.ടി, ജി.എസ്.ടി. ആക്ടുകളുടെ സമ്പൂർണ്ണ ലളിത മലയാള പരിഭാഷയും പ്രധാന വകുപ്പുകളോടൊപ്പം വിശദീകരണങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ ജി.എസ്.ടി നിയമത്തിന്റെ പ്രധാന ആശയങ്ങൾ ലളിതമായ ഭാഷയിൽ വിവരിക്കുന്ന ഒരു ഭാഗവും ചേർത്തിട്ടുണ്ട്. ജി.എസ്.ടി നിയമങ്ങളുടെ പൂർണ്ണമായ മലയാളപരിഭാഷ ഇന്ത്യയിൽ ഇതാദ്യമായാണ് ലഭ്യമാകുന്നത്. ലളിതമായ മാതൃഭാഷയിൽ ജി.എസ്.ടി നിയമങ്ങൾ വിശദീകരണസഹിതം ലഭ്യമാക്കാനുള്ള ഈ ഉദ്യമത്തെ ഗവർണർ പ്രശംസിച്ചു.