കിഴക്കമ്പലം: പുന്നോർക്കോട് കനകധാരാ മഹാലക്ഷ്മി ക്ഷേത്രത്തിൽ രാമായണ സപ്താഹയജ്ഞം തുടങ്ങി. യജ്ഞാചാര്യൻ ആലപ്പാട്ട് രാമചന്ദ്രനാണ് മുഖ്യകാർമികൻ. ഇന്ന് ഉച്ചയ്ക്ക് യജ്ഞസമർപ്പണം. വൈകിട്ട് 5 മുതൽ 6.30 വരെ തൃപ്പൂണിത്തുറ നാരായണൻ ശേഷനും 6.30 മുതൽ 8.30 വരെ ചെന്നൈ വിവേക് സദാശിവനും അവതരിപ്പിക്കുന്ന വായ്പാട്ടും നടക്കും.