കൊച്ചി: ആസ്‌ട്രേലിയയിലെ പെർത്ത് ശ്രീനാരായണമിഷന്റെ 'കൈത്താങ്ങ് ' ജീവകാരുണ്യപദ്ധതിക്ക് ആലുവ ശ്രീനാരായണ സേവികാസമാജത്തിൽ തുടക്കമായി. ജസ്റ്റിസ് കെ. സുകുമാരൻ ഉദ്ഘാടനംചെയ്തു. പെർത്ത് ശ്രീനാരായണ മിഷനിലെ കുട്ടികളുടെ സമ്പാദ്യത്തിൽനിന്ന് സ്വരൂപിച്ച തുകകൊണ്ട് നിർദ്ധനർക്ക് ഊന്നുവടികൾ നൽകിയായിരുന്നു തുടക്കം,
ശ്രീനാരായണ സേവികാസമാജം വൈസ് പ്രസിഡന്റ് കാർത്തിക സുകുമാരൻ, എസ്.എൻ.എം.പി പ്രതിനിധി ജോബി മുരളീധരൻ എന്നിവർ സംസാരിച്ചു.