വൈപ്പിൻ: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന മുനമ്പം കുടുംബ ആരോഗ്യ കേന്ദ്രം കിടത്തി ചികിത്സിക്കുവാനുള്ള സൗകര്യത്തോടെ താലൂക്ക് ആശുപത്രിയായി അപ്‌ഗ്രേഡ് ചെയ്യണമെന്ന് ആർ.എസ്.പി. പള്ളിപ്പുറം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം വൈപ്പിൻ മണ്ഡലം സെക്രട്ടറി പി.ടി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ.എസ്. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു.
അഖില കേരള കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.വി. സുധീർ ബാബു, കെ.കെ. മുകുന്ദൻ, പി.എൽ. ഉണ്ണിക്കൃഷ്ണൻ, പി.പി. ബാബു, എൻ.കെ. ഉത്തമൻ എന്നിവർ പ്രസംഗിച്ചു. കെ.കെ. മുകുന്ദൻ ലോക്കൽ സെക്രട്ടറിയായി ഒമ്പത് അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.