കൊച്ചി: എറണാകുളത്ത് പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണലില അസിസ്റ്റന്റ് കോർട്ട് ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിരമിച്ച ഹൈക്കോടതി ഉൾപ്പടെയുള്ള കോടതി ജീവനക്കാർക്ക് അപേക്ഷിക്കാം. ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും സഹിതം 12ന് വൈകിട്ട് നാലിന് മുമ്പായി എറണാകുളം നോർത്തിലെ സെന്റ് വിൻസന്റ് റോഡിലുള്ള ഓഫീസിൽ സമർപ്പിക്കണം. അപേക്ഷകരുടെ പ്രായപരിധി 2022 ജനുവരി ഒന്നിന് 60 വയസിൽ കവിയാൻ പാടില്ല. ഫോൺ: 9061840693.