
മൂവാറ്റുപുഴ: എം.സി. റോഡിൽ തൃക്കളത്തൂർ സൊസൈറ്റിപ്പടിക്ക് സമീപം നിയന്ത്രണം വിട്ട ലോറി മതിൽ ഇടിച്ചുതകർത്തു. ഇന്നലെ രാവിലെ 7.30 നാണ് സംഭവം. കർണ്ണാടകത്തിൽ നിന്ന് കോട്ടയത്തേക്ക് ഉണക്കമുളക് കയറ്റിപ്പോയ ലോറി ഇലക്ട്രിക് പോസ്റ്റും സ്വകാര്യ വ്യക്തിയുടെ മതിലും തകർത്തശേഷം കാനയിലേക്ക് ചെരിയുകയായിരുന്നു. ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു.