camp

കൊച്ചി: മഴക്കെടുതിയെ തുടർന്ന് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവരുടെ എണ്ണം 1,330 ആയി. ജില്ലയിൽ 34 ഇടത്താണ് നിലവിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. 443 കുടുംബങ്ങളാണ് ക്യാമ്പുകളിലുള്ളത്. ഇതിൽ 542പേർ പുരുഷന്മാരും 565പേർ സ്ത്രീകളുമാണ്. 223 കുട്ടികളും 19 മുതിർന്ന പൗരന്മാരുമാണ് വിവിധ ക്യാമ്പുകളിൽ കഴിയുന്നത്.

ക്യാമ്പുകളുടെ എണ്ണം (താലൂക്ക് തിരിച്ച് )

* ആലുവ- 7
* പറവൂർ- 16
* കോതമംഗലം- 2
* കുന്നത്തുനാട്- 2
* കൊച്ചി- 0
* കണയന്നൂർ- 1
* മൂവാറ്റുപുഴ- 6