കൊച്ചി: ജീവകാരുണ്യരംഗത്തും സ്ത്രീകളുടെ ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന സ്ത്രീമിത്ര ഫൗണ്ടേഷന്റെ 6ാം വാർഷികാഘോഷവും 'ഓർമ്മ' പുരസ്കാരവിതരണവും ഇന്ന് വൈകിട്ട് 5ന് പനമ്പിള്ളി നഗർ ആന്ധ്രാ കൾച്ചറൽ സെന്ററിൽ നടക്കും. ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് എൻ. ലീലാമണിക്ക് സ്ത്രീമിത്ര പുരസ്കാരവും ഓട്ടിസം ബാധിതരായ നിരവധിപേർക്ക് സ്വാന്തനമേകിയ ഡോ. രശ്മി പ്രമോദിന് ആരോഗ്യമിത്ര പുരസ്കാരവും സിനിമ നടൻ അഡ്വ. ജോയ് ജോൺ ആന്റണി സമ്മാനിക്കും. സ്ത്രീമിത്ര ഫൗണ്ടേഷൻ ചെയർപേഴ്സൺ സിൽവി വിജയൻ അദ്ധ്യക്ഷത വഹിക്കും.