കോലഞ്ചേരി: ചൂണ്ടി പരിയാരം മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ഇന്ന് തുടങ്ങും. കാനപ്രം ഈശ്വരൻ നമ്പൂതിരി യജ്ഞാചാര്യനാകും. വൈകിട്ട് 6ന് ആചാര്യവരണം, തുടർന്ന് പാരായണം. ദിവസവും രാവിലെ 6.30 മുതൽ ഭാഗവത പാരായണം, നിവേദ്യം സമർപ്പണം എന്നിവയുണ്ടാകും. 10ന് വൈകിട്ട് 5.30 ന് വിദ്യാഗോപാല മന്ത്രാർച്ചന, 11ന് വൈകിട്ട് 5.30ന് ഉറിയടി, ഘോഷയാത്ര. 12ന് രുക്മിണീ സ്വയംവരം തിരുവാതിരകളി. 13ന് വൈകിട്ട് 5.30 ന് സർവ്വൈശ്വര്യപൂജ. 14ന് സമർപ്പണം, 15ന് തന്ത്രി കാശാംകോട്ട ശ്രീനാഥ് നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിഷ്ണുസഹസ്രനാമ ലക്ഷാർച്ചന. 12ന് അന്നദാനം, 16ന് വൈകിട്ട് 7ന് സമർപ്പണം എന്നിവ നടക്കും.