accident

മൂവാറ്റുപുഴ: ബൊലേറൊ ജീപ്പിടിച്ച് സ്വകാര്യ വ്യക്തിയുടെ മതിൽ തകർന്നു. അപകടത്തിന് ഇടയാക്കിയ വാഹനം നിറുത്താതെപോയി.

വെള്ളിയാഴ്ച രാത്രി 10ന് ഇൗസ്റ്ര് മാറാടി സംഗമം കവലയിലാണ് സംഭവം. മൂവാറ്റുപുഴയിൽ നിന്ന് കോലഞ്ചേരി ഭാഗത്തേക്ക് പോയ ജീപ്പാണ് ഇൗസ്റ്ര് കടാതി വാഴത്തോട്ടത്തിൽ പൗലോസിന്റെ മതിൽ തകർത്തത്. സമീപത്തെ മാർബിൾ കമ്പനിയുടെ പരസ്യ ബോർഡും ഇടിച്ച് തെറിപ്പിച്ചശേഷം വാഹനം നിറുത്താതെപോവുകയായിരുന്നു.