
നെടുമ്പാശേരി: ദേശീയപാതയിൽ എം.എ.എച്ച്.എസ് സ്‌കൂളിന് മുന്നിൽ നിരന്തരമുള്ള അപകടങ്ങൾക്ക് അറുതി വരുത്തുക, ദേശീയ പാതയിലെ മരണക്കുഴികൾ മൂടുക, മനുഷ്യജീവന് വില കല്പിക്കുക തുടങ്ങിയ സന്ദേശമുയർത്തി നെടുമ്പാശേരി എം.എ.എച്ച്.എസ് സ്‌കൂൾ സകൗട്ട് ആൻഡ് ഗൈഡ് വിഭാഗം വിദ്യാർത്ഥികൾ അപകട സ്ഥലത്ത് നില്പ് സമരം സംഘടിപ്പിച്ചു. സ്‌കൗട്ട് മാസ്റ്റർ എസ്. ആനന്ദ് ശങ്കർ, ഗൈഡ് ക്യാപ്റ്റൻ കെ.ഐ. അനുമോൾ, സ്‌കൗട്ട് ലീഡർ അരവിന്ദ് എസ്. നായർ, ഗൈഡ് ലീഡർ അനഘ ബിജു തുടങ്ങിയവർ നേതൃത്വം നൽകി.