പറവൂർ: ആലുവ യു.സി കോളേജ് ശതാബ്ദി മഹാസംഗമത്തിന് മുന്നോടിയായി നടക്കുന്ന പ്രാദേശിക പുർവ്വ വിദ്യാർത്ഥികളുടെ പറവൂർ ചാപ്റ്ററിന്റെ യോഗം 11ന് വൈകിട്ട് അഞ്ചിന് പറവൂർ ടി.ബി. ഹാളിൽ നടക്കും. പറവൂർ, വൈപ്പിൻ മേഖലയിലെ പൂർവ്വവിദ്യാർത്ഥികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.