
തോപ്പുംപടി: തുറമുഖങ്ങളുടെ സ്വകാര്യത്കരണത്തിനെതിരെ തൊഴിലാളികളെ ഒറ്റക്കെട്ടായി അണിനിരത്തണമെന്ന് സി.ഐ.ടി.യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻ സെൻ. ഇത്തരം പ്രതിരോധങ്ങളിലൂടെ മാത്രമേ തുറമുഖ സ്വകാര്യവത്കരണ പദ്ധതിയെ പരാജയപ്പെടുത്താനാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പതിനൊന്ന് മേജർ തുറമുഖങ്ങളിലെയും വാണിജ്യക്കപ്പലുകളിലെയും തൊഴിലാളികളുടെ ദേശീയ സംഘടനയായ വാട്ടർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ദേശീയ വർക്കിംഗ് കമ്മിറ്റി യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ഫെഡറേഷൻ പ്രസിഡന്റ് സി.ഡി. നന്ദകുമാർ അധ്യക്ഷനായി. കെ.ചന്ദ്രൻപിള്ള, ടി.നരേന്ദ്ര റാവു, എ. കൃഷ്‌ണമൂർത്തി, ജോൺ ഫെർണാണ്ടസ് തുടങ്ങിയവർ സംസാരിച്ചു.