ആലുവ: 60 വയസോളം തോന്നിക്കുന്ന അജ്ഞാതന്റെ മൃതദേഹം പെരിയാറിൽ ഉളിയന്നൂർക്കടവ് ഭാഗത്ത് കണ്ടെത്തി. പുള്ളിയുള്ള മെറൂൺകളർ ഫുൾകൈ ഷർട്ടും പാന്റ്സുമാണ് വേഷം. നാട്ടുകാരാണ് പൊലീസിൽ അറിയിച്ചത്. മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.