t

തൃപ്പൂണിത്തുറ: മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത ഓട്ടോറിക്ഷാ ഡ്രൈവറെ കോടാലിക്ക് വെട്ടിപ്പരിക്കേൽപ്പിച്ചയാൾ പിടിയിൽ. ഉദയംപേരൂർ കൊച്ചുപള്ളി ഗണപതിപ്പറമ്പിൽ സുരേഷ് (47) ആണ് തലയ്ക്ക് വെട്ടേറ്റ് തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ ചികിത്സയിലുള്ളത്. ഇയാളെ ആക്രമിച്ച കൊച്ചുപള്ളി ഗണപതിപ്പറമ്പിൽ മോഹനനെ (57) ഉദയംപേരൂർ പൊലീസ് വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു. ഇരുവരും അയൽവാസികളാണ്. ശനിയാഴ്ച ഉച്ചയ്ക്ക് 2 ഓടെ കൊച്ചുപള്ളി ഓട്ടോ സ്റ്റാൻഡിൽ വച്ചാണ് പ്രതി സുരേഷിനെ ആക്രമിച്ചത്. മോഹനൻ മരംവെട്ടുകാരനാണ്.