പള്ളുരുത്തി:ചെല്ലാനം കണ്ടക്കടവ് എസ്.സി -എസ്.ടി സഹകരണ സംഘം 250ൽപ്പരം നിക്ഷേപകരിൽ നിന്ന് സമാഹരിച്ച 2.78 കോടി രൂപ തുക തിരിച്ച് നൽകാത്തതിൽ പ്രതിഷേധിച്ച് മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ സംഘം ഓഫീസിലേക്ക് ശവമഞ്ചം വഹിച്ച് റാലി നടത്തി. കണ്ടക്കടവിൽ മണ്ഡലം പ്രസിഡന്റ് തോമസ് ഗ്രിഗറി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷാജി തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജിനു കെ.വിൻസന്റ്, കെ.ജെ. ജെയ്ക്കബ്, സലിം കണ്ടക്കടവ്, എം.ആർ.അശോകൻ, ടോണി ചെല്ലാനം, ജനീഷ് ആനന്ദംപറമ്പിൽ, ടോമി പനക്കൽ, പോൾ കുരിശിങ്കൽ, കെ.ജെ.ജോമേഷ്, സജി ഫ്രാൻസീസ്, ഷിബുലാൽ എന്നിവർ പ്രസംഗിച്ചു.