കുറുപ്പംപടി: വിലക്കയറ്റത്തിനും ജി.എസ്.ടി വർദ്ധനയ്ക്കുമെതിരെ സമരം നടത്തിയ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൻമാരെ അറസ്റ്റ് ചെയ്തതിൽ കോൺഗ്രസ് മുടക്കുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോബി മാത്യു അദ്ധ്യക്ഷത വഹിച്ചു. ടി.കെ.സാബു, കെ.ജെ.മാത്യു, ഷാജി കീച്ചേരിൽ, ഷൈമി വർഗീസ്, റോഷ്നി എൽദോ, വി.ടി.പത്രോസ്, ജോസ് എ. പോൾ, ജോളി കെ.ജോസ്, വി.എ.ലതീഷ്, അനസ് ചൂരമുടി, സാലി ബിജോയ്, ദീപ ശ്രീജിത്ത്, ടി.കെ.സണ്ണി, എൻ.പി.രാജീവ് എന്നിവർ പ്രസംഗിച്ചു.