flood

കൊച്ചി: മലയോരത്ത് ഉരുൾപൊട്ടലും മണ്ണിടിയലും ഇടനാട്ടിലും തീരപ്രദേശത്തും വെള്ളപ്പൊക്കം. കേരളത്തിന്റെ ആകെ വിസ്തൃതിയുടെ 28.9 ശതമാനം ഭൂപ്രദേശവും മഴക്കാലത്ത് പ്രശ്നബാധിത മേഖലയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുടെ സ്ഥിതി വിവരക്കണക്കുകൾ.

വെള്ളപ്പൊക്ക ഭീഷണിയിൽ ആലപ്പുഴയും ഉരുൾപൊട്ടൽ,​ മണ്ണിടിയൽ ഭീതിയിൽ ഇടുക്കി ജില്ലയുമാണ് മുൻപന്തിയിൽ. ആലപ്പുഴയുടെ ആകെ വിസ്തീർണ്ണത്തിന്റെ 54 ശതമാനവും (1414 ചതുരശ്രകിലോമീറ്ററിൽ 762.6 ച.കി.മീ) വെള്ളപ്പൊക്കത്തിന് സാദ്ധ്യതയുള്ള പ്രദേശങ്ങളാണ്. ഇവിടെ മണ്ണിടിയൽ ഭീഷണിയില്ല.

ഇടുക്കിയിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത് 38.8 ചതുരശ്ര കിലോമീറ്ററിൽ മാത്രമാണെങ്കിലും ആകെ വിസ്തൃതിയുടെ 28.96 ശതമാനം പ്രദേശവും (1262 ചതുരശ്ര കിലോമീറ്റർ) ഉരുൾപൊട്ടൽ,​ മണ്ണിടിയൽ ഭീഷണിയിലാണ്. 14 ജില്ലകളിലും വെള്ളപ്പൊക്കത്തിന് സാദ്ധ്യതയുണ്ട്.

വേനൽക്കാലമായാൽ സംസ്ഥാനത്തിന്റെ 89.3 ശതമാനം പ്രദേശത്തും കുടിവെള്ള ക്ഷാമവും നേരിടണം. അതിൽതന്നെ 2.5 ശതമാനം പ്രദേശത്ത് രൂക്ഷമായ കുടിവെള്ളക്ഷാമമുണ്ടാകും.

 കേരളം ആകെ വിസ്തീർണ്ണം : 38863 ച.കി.മീ

 വെള്ളപ്പൊക്കത്തിന് സാദ്ധ്യതയുള്ളത് : 5624.1 ച.കി.മീ

 ഉരുൾപൊട്ടിൽ മണ്ണിടിയൽ സാദ്ധ്യത : 5607.5 ച.കി.മീ.

 വെള്ളപ്പൊക്ക സാദ്ധ്യത ഉരുൾപൊട്ടൽ/ മണ്ണിടിയൽ

(ച.കി.മീ)

കാസർകോട് : 196.8 239.6

കണ്ണൂർ : 339.2 441.3

വയനാട് : 215.4 299.6

കോഴിക്കോട് : 268.8 315.7

മലപ്പുറം : 601 466.2

പാലക്കാട് : 567.2 691.5

തൃശൂർ : 688.4 325.5

എറണാകുളം : 718.9 290.4

ഇടുക്കി : 38.8 1262

കോട്ടയം : 461.3 252.3

ആലപ്പുഴ :762.6 ഇല്ല

പത്തനംതിട്ട :213.3 596.6

കൊല്ലം : 283.6 266.7

തിരുവനന്തപുരം : 268.1 160.5