തൃക്കാക്കര: തൃക്കാക്കര തെക്കുംഭാഗം 1663 ശ്രീരാമ വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കർക്കടകമാസാചാരണത്തിന്റെ ഭാഗമായി അഷ്ടദ്രവ്യ ഗണപതിഹോമവും അഖണ്ഡ രാമായണ പാരായണവും ഭഗവത് സേവയും നടന്നു. പാലച്ചുവട് ധർമ്മശാസ്താ ക്ഷേത്രത്തിലെ മേൽശാന്തി തെക്കേമഠം മണികണ്ഠൻ നമ്പൂതിരി അഷ്ടദ്രവ്യ ഗണപതിഹോമത്തിനും അഖണ്ഡ രാമായണ പാരായണത്തിനും നേതൃത്വം നൽകി. വൈകിട്ട് ഭഗവത് സേവ നടന്നു. രാമായണപാരായണത്തിന് ആചാര്യൻ നരേന്ദ്രനാഥ് നേതൃത്വം വഹിച്ചു.