sndp

ആലുവ: എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ എസ്.എൻ.ഡി.പി യോഗം തായിക്കാട്ടുകര ശാഖ ആദരിച്ചു. ശാഖാ പ്രസിഡന്റ് മനോഹരൻ തറയിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, മേഖലാ കൺവീനർ കെ.സി. സ്മിജൻ, ശാഖ സെക്രട്ടറി ശശി തൂമ്പായിൽ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ലതാ ഗോപാലകൃഷ്ണൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം, ശാഖ വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ പൊന്നംകുളം, യൂണിയൻ കമ്മിറ്റി അംഗം ബിജു വാലത്ത് എന്നിവർ സംസാരിച്ചു.168 -ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷവും ശ്രീശാരദാ ദേവി ക്ഷേത്രത്തിലെ നവരാത്രി ആഘോഷവും വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.