ചോറ്റാനിക്കര: എസ്.എൻ.ഡി.പി യോഗം കാഞ്ഞിരമറ്റം സൗത്ത് ശാഖാ ഭാരവാഹികളായി പി.എസ്.അയ്യപ്പൻ (പ്രസിഡന്റ്), എം.ആർ.ഷിബു (വൈസ് പ്രസിഡന്റ്), സജി കരുണാകരൻ (സെക്രട്ടറി), കെ.ബാലകൃഷ്ണൻ (യൂണിയൻ കമ്മിറ്റി അംഗം), ടി.പി.സതീശൻ, കെ.എസ്.മനോജ്, സുജിത്ത് പ്രമോദ്, പി.വി.ബാബു, ഒ.പി.ബാബു, സതീശൻ, സനിൽകുമാർ, സന്തോഷ്, വിജയകുമാർ, സാജു കുട്ടൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
പൊതുയോഗത്തിൽ യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് രഞ്ജിത്ത് രാജപ്പൻ, വനിതാ സംഘം പ്രസിഡന്റ് ലീല സുകുമാരൻ, ഓമന രാമകൃഷ്ണൻ, ജയശ്രീ അജിത്ത്, രഞ്ജു പവിത്രൻ, പി.എസ്.ജിതിൻ തുടങ്ങിയവർ പങ്കെടുത്തു.