
അങ്കമാലി: ദേശീയപതിൽ രൂപംകൊണ്ടിട്ടുള്ള കുഴികൾ എത്ര വേഗം അടയ്ക്കണമെന്ന് കറുകുറ്റി മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വ്യാപാരികളുടെ നേതൃത്വസംഗമം ദേശീയപാത അതോറിട്ടിയോട് ആവശ്യപ്പെട്ടു. കുഴികൾ മൂലം ഇരുചക്ര വാഹനം ഉപയോഗിക്കുന്ന യാത്രക്കാർ പതിവായി അപകടത്തിൽപ്പെടുന്നു. കഴിഞ്ഞദിവസം അങ്കമാലിയിലെ ഒരു വ്യാപാരിയുടെ ജീവൻ നഷ്ടപ്പെട്ടു. ബന്ധപ്പെട്ടവരുടെ അനാസ്ഥയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോജി പീറ്റർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.ഏ.ജെ.റിയാസ്,ജില്ലാ ട്രഷറർ സി.എസ്അജ്മൽ,ഭാരവാഹികളായ എം.ഡി.ഷാജു ,വർഗീസ്പി.പി,ഓസ്റ്റിൻ ആയിരുക്കാരൻ എന്നിവർ പ്രസംഗിച്ചു.