ആലുവ: കാർഷിക രംഗത്ത് ബഹുരാഷ്ട്ര കുത്തകകളെ വളർത്തുന്ന കേന്ദ്ര സർക്കാർ രാജ്യത്തെ കർഷകരുടെ ജീവിതം വഴിമുട്ടിക്കുകയാണെന്ന് കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. ഇസ്മയിൽ പറഞ്ഞു. കേരള കർഷക സംഘം കളമശേരി ഏരിയാ പ്രതിനിധിസമ്മേളനം കിഴക്കേ കടുങ്ങല്ലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ജനവിഭാഗങ്ങളെയും കൃഷിയിലേക്ക് ആകർഷിക്കാനുള്ള ഞങ്ങളും കൃഷിയിലേക്ക്, കൃഷിക്കൊപ്പം കളമശേരി പദ്ധതികൾ ഏറ്റെടുത്തു വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി പി. രാജീവ് മുഖ്യ പ്രഭാഷണം നടത്തി. ഏരിയാ പ്രസിഡന്റ് പി.എം. അബൂബക്കർ പതാക ഉയർത്തി. സി.പി.എം. ഏരിയാ സെക്രട്ടറി കെ.ബി. വർഗീസ്, സ്വാഗത സംഘം ചെയർമാൻ വി.എം. ശശി, എം.സി. സുരേന്ദ്രൻ, എം.കെ. ബാബു, ഡോ. എൻ. രമാകാന്തൻ, എ.ജെ. ഇഗ്‌നേഷ്യസ്, കെ.എൻ. ജയപ്രകാശ്, ടി.കെ. ഷാജഹാൻ, ടി.പി. ഷാജി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.എ. അബൂബക്കർ (പ്രസിഡന്റ് ), രമ്യ തോമസ്, എ. രഘു (വൈസ് പ്രസിഡന്റുമാർ), ടി.പി. ഷാജി (സെക്രട്ടറി), കെ.എൻ. കൃഷ്ണൻ കുട്ടി, എം.കെ. അനസ് (ജോ. സെക്രട്ടറിമാർ ), പി.ജെ. ഡേവിസ് (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.