മൂവാറ്റുപുഴ: താലൂക്ക് എൻ.എസ്.എസ് യൂണിയന്റെയും മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടേയും ആഭിമുഖ്യത്തിൽ വായ്പ വിതരണം നടത്തി. യൂണിയൻ പ്രസിഡന്റ് ആർ.ശ്യാംദാസ് വായ്പ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി കെ.ബി.ജയചന്ദ്രൻ, പ്രതിനിധി സഭാംഗം എൻ.സുധീഷ്, യൂണിയൻ കമ്മിറ്റി അംഗങ്ങളായ കെ.ബി.വിജയകുമാർ, കെ.എൻ.രാമൻ നായർ, എൻ.പി.ജയൻ, എൻ.കെ. രവീന്ദ്രൻ, നാരായണ മേനോൻ, കെ.എൻ.നാരായണൻ നായർ, വി.എൻ. സുരേഷ്, രാജശേഖരൻ തമ്പി, എൻ.ആർ.കുമാർ, വനിതാ യൂണിയൻ ഭാരവാഹികളായ ജയ സോമൻ, രാജി രാജഗോപാൽ, ഷൈലജ ബി. നായർ, കരയോഗം കോ ഓർഡിനേറ്റർ സിന്ധു മനോജ്, ധനലക്ഷ്മി ബാങ്ക് മാനേജർ സിബി ജോസഫ് കാപ്പൻ, മൈക്രോ ക്രഡിറ്റ് ഓഫീസർ വി.ബി. ശ്യാംകുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. എട്ട് സംഘാങ്ങൾക്കായി 91ലക്ഷം രൂപ വായ്പ നൽകി.