ആലങ്ങാട്: ചുഴലിക്കാറ്റിൽ തകർന്നു പോയ കൂരയ്ക്കു പകരം നീറിക്കോട് സേവ്യറിന്റെ കുടുംബത്തിന് ഹൈബി ഈഡൻ എം.പിയുടെ 'തണൽ'. തണൽ ഭവന പദ്ധതിയിൽ നീറിക്കോട് ഈശ്വരങ്ങാട്ട് സേവ്യർ ഗ്ലാൻസിക്കു നിർമ്മിച്ചു നൽകുന്ന വീടിന് ഹൈബി ഈഡൻ എം.പി. കല്ലിട്ടു.
2021 ലെ മൺസൂൺകാലത്താണ് ഈ കുടുംബം താമസിച്ചിരുന്ന ഷീറ്റുമേഞ്ഞ കൂര ചുഴലിക്കാറ്റിൽ തകർന്നത്. തണൽ പദ്ധതിയിൽ നിർമ്മിക്കുന്ന 101-ാമത് വീടാണിത്. വാർഡ് അംഗം പി.വി. മോഹനൻ അദ്ധ്യക്ഷനായി. ഫാ. ജോർജ് കളത്തിൽപറമ്പിൽ, ബാബു മാത്യു, ഗിർവാസീസ് മാനാടൻ, വി.ബി. ജബ്ബാർ, പി.എസ്. സുബൈർ ഖാൻ, സാബു പണിക്കാശ്ശേരി, ജോബ് കുറുപ്പത്ത്, റോജിൻ ദേവസി, മെൽവിൻ മാനാടൻ, മുഹമ്മദ് നിലയത്ത്, കെ.ഡി. ബാബു, ജൂഡ്, വി.എ. സലീം, ബാബു തിയാടി, ടോമി വി.എം, നിഷാദ് ദേവസ്സികുട്ടി,കൃഷ്ണ ലാൽ, മനാഫ് എന്നിവർ പങ്കെടുത്തു.