കൂത്താട്ടുകുളം: സ്വകാര്യവത്കരണത്തിനെതിരെ ആഗസ്റ്റ് 10ന് നടക്കുന്ന തപാൽ ജീവനക്കാരുടെ പണിമുടക്കിന്റെ ഭാഗമായി ചെറായിയിൽ നിന്ന് ആരംഭിച്ച ഡിവിഷൻതല പ്രചാരണജാഥ കൂത്താട്ടുകുളത്ത് സമാപിച്ചു. സമാപന സമ്മേളനം എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് എം.എം. ജോർജ് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്ടൻ എൻ.എഫ്.പി.ഇ ഡിവിഷൻ സെക്രട്ടറി വി.ആർ.അനൂപ്, എഫ്.എൻ.പി.ഒ സർക്കിൾ വൈസ് പ്രസിഡന്റ് രമേശ് എം.കുമാർ, ദീപു വി.ഗോപി, യു.ജെ.അജേഷ്, അമ്പിളി പൗലോസ്, ജ്യോതി കെ.വിജയൻ എന്നിവർ സംസാരിച്ചു.