ആലുവ: കുഴികളടക്കൂ, ജീവൻ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്ന് ആലുവ പി.ഡബ്ളിയു.ഡി ഓഫീസിലേക്ക് മാർച്ച്‌ നടത്തും. രാവിലെ പത്തിന് പമ്പ് കവലയിൽ നിന്ന് മാർച്ച് ആരംഭിക്കുമെന്ന് യൂത്ത് കോൺഗ്രസ്‌ ആലുവാ നിയോജക മണ്ഡലം പ്രസിഡന്റ് ഹസിം ഖാലിദ് അറിയിച്ചു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രസംഗിക്കും.