ആലുവ: തരിശായി കിടക്കുന്ന പാടശേഖരങ്ങളിൽ നെൽകൃഷി, പച്ചക്കറി കൃഷി തുടങ്ങിയവ ആരംഭിക്കുന്നതിനുള്ള നടപടിയെടുക്കണമെന്ന് മാർക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ (യുണൈറ്റഡ്) ആലുവ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എം. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഇ.കെ. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിശ്വകലാ തങ്കപ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.പി. പോളി, ആനീസ് ജോർജ്ജ്, കെ.എ. ജോൺസൺ, കെ.എൻ. മണി, പി.എസ്. വേലായുധൻ, കെ.എ. വർഗ്ഗീസ്, എം.കെ. അയ്യപ്പൻ, അജിത ചന്ദ്രൻ, വി.ജി. രാജൻ, വി.ജി. മനോഹരൻ, ടി.കെ. കനകമ്മ എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി വി.ജി. മനോഹരനെ തിരഞ്ഞെടുത്തു.