കൊച്ചി: കോർ പവർ സിസ്റ്റംസ് ലിമിറ്റഡിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി 75ാം സ്വാതന്ത്ര്യദിനത്തിൽ പറവൂർ വിപിൻ റാവത്ത് സൈനിക് സൻസ്‌കൃതി വിദ്യാലയത്തിലെ 15 കുട്ടികൾക്ക് സൗജന്യമായി സൈക്കിൾ വിതരണം ചെയ്യും. വെണ്ണല, ശോഭ റോഡിലെ കോർ ഓഫീസ് അങ്കണത്തിൽ പതാക ഉയർത്തിയശേഷം കോർ പവർ സിസ്റ്റംസ് ചെയർമാൻ മുഹമ്മദ് ഇക്ബാൽ സൈക്കിൾ വിതരണം ഉദ്ഘാടനം ചെയ്യും. കമ്പനി വൈസ് പ്രസിഡന്റ് ഡോ.ഗ്ലോബൽ ബഷീർ അദ്ധ്യക്ഷത വഹിക്കും. സ്‌കൂൾ ചെയർമാൻ കെ.കെ.അമരേന്ദ്രൻ, കമ്പനി സി.ഇ.ഒ അബ്ദുൽസലാം, പ്രിൻസിപ്പൽ എൻ.ശ്രീലക്ഷ്മി എന്നിവർ പങ്കെടുക്കും.