h-for-h-

പറവൂർ: പറവൂർ താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് എച്ച്.ഫോർ എച്ച് സംഘത്തിന്റെ നേതൃത്വത്തിൽ വൈദ്യസഹായം നൽകി. ചേന്ദമംഗലം പാലാതുരുത്ത് സംഘമിത്ര ഹാൾ, ഗുരുദേവ ശാന്തി ഭവനം, ചാലക്ക ഗവ. എൽ.പി. സ്കൂൾ, കുത്തിയതോട് സെന്റ് ഫ്രാൻസിസ് എൽ.പി സ്കൂൾ, ഇളന്തിക്കര ഗവ. എൽ.പി സ്കൂൾ എന്നിവടങ്ങളിലെ ക്യാമ്പുകളിൽ വൈദ്യസഹായം മരുന്നുകളും നൽകിയത്. എച്ച്.എഫ്.എച്ച് പ്രസിഡന്റ് ഡോ. മനു പി.വിശ്വം, വൈസ് പ്രസിഡന്റ് ഡോ. കെ.ജി. ജയൻ, സെക്രട്ടറി ജോസഫ് പടയാട്ടി, ട്രഷറർ കെ.ജി. അനിൽകുമാർ, ക്യാപ്ടൻ എം.കെ. ശശി, ഫാർമസിസ്റ്റ് വി.എസ്. ബോസ് എന്നിവർ പങ്കെടുത്തു.