തൃപ്പൂണിത്തുറ: എഡ്രാക്ക് തൃപ്പൂണിത്തുറ മേഖലാ മുനിസിപ്പൽ വനിതാ കമ്മിറ്റി രൂപീകരിച്ചു. ജില്ലാ എക്സിക്യുട്ടീവ് മെമ്പർ സി.തങ്കമണി അദ്ധ്യഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സ്മിത സുനിൽ സ്വാഗതം പറഞ്ഞു. എഡ്രാക് ജില്ലാ വൈസ് പ്രസിഡന്റ് ആർ.നന്ദകുമാർ വരണാധികാരിയായി. സെക്രട്ടറി ബി. മധുസൂദനൻ, മേഖലാ ഭാരവാഹികളായ ജി.ടി.പിള്ള, വി.പി.സതീശൻ, ചന്ദ്രമോഹൻ, അനിൽ, അബ്ദുൾ ഗഫൂർ, വിജയൻ, മധുലാൽ എന്നിവർ പങ്കെടുത്തു.