കൊച്ചി: ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എംപ്ലോയിസ് യൂണിയന്റെ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ ആദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഫെഡറേഷൻ ജനറൽ സെക്രട്ടറി അഡ്വ. പി സജി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി

രഘുനാഥ് പനവേലി (ജില്ലാ പ്രസിഡന്റ്), കെ.വി. മനോജ് (സെക്രട്ടറി), നിധീഷ് ബോസ് (ട്രഷറർ), അഡ്വ. എസ് കൃഷ്ണാമൂർത്തി, ശ്രീകണ്ഠൻ (വൈസ് പ്രസിഡന്റ്), അഡ്വ. മേഴ്‌സി ജോർജ്, അഞ്ചു ഷിനോദ്, എം.എ. സഹീർ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.