തൃപ്പൂണിത്തുറ: 75-ാം സ്വാതന്ത്ര്യ വാർഷികാഘോഷത്തിന്റെ ഭാഗമായി ഭഗത് സോക്കർ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ നടത്തുന്ന ഫ്രീഡം റൺ പ്രശസ്ത കാൻസർ രോഗ വിദഗ്ദ്ധൻ ഡോ: വി.പി. ഗംഗാധരൻ ഫ്ളാഗ് ഓഫ് ചെയ്തു. ഭഗത് സോക്കർ ക്ലബ്ബ് സെക്രട്ടറി വി.പി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എസ്. മധുസൂദനൻ, പി.ദിനേശ്, ജെയിംസ് മാത്യു, സി.വി.സീന, കെ.രവീന്ദ്രൻ, എം.എസ്. മനോജ്, പി.എൽ.പ്രദീപ്, ആർ.വിശ്വനാഥൻ, സമൽ ലാൽ, പി.കെ. ഷാജി തുടങ്ങിയവർ സംസാരിച്ചു. തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിലെ ലെഫ്.കേണൽ വിശ്വനാഥന്റെ സ്മ്യതി മണ്ഡപത്തിൽ സമാപിച്ച കൂട്ടയോട്ടത്തിന് എ.വി.ബൈജു , എം.വി.ബിജു, എം.ഡി സുമേഷ്, സൂരജ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.