മൂവാറ്റുപുഴ: മുളവൂർ എം ഫോർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മുളവൂർ സർക്കാർ സ്കൂളിലെ നിർദ്ധന വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതിന് കുട നൽകി. ഫൗണ്ടേഷൻ പ്രസിഡന്റ് നവാസ് ചിരണ്ടായം, സെക്രട്ടറി ഉബൈസ് തട്ടായത്ത് എന്നിവർ ചേർന്ന് ഹെഡ്മിസ്ട്രസ് എം.എച്ച്.സുബൈദയ്ക്ക് കുടകൾ കൈമാറി. ഫൗണ്ടേഷൻ കമ്മിറ്റി അംഗങ്ങളായ റഫീഖ് വരിക്കാട്ട്, നവാസ് ആക്കട, ജലീൽ പനക്കൽ, അദ്ധ്യാപകൻ ഹസീബ്, പി.ടി.എ പ്രസിഡന്റ് പി.പി.അഷ്‌റഫ്, വൈസ് പ്രസിഡന്റ് ഷംസുദ്ധീൻ എന്നിവർ പങ്കെടുത്തു.