ചോറ്റാനിക്കര: ശ്രീനാരായണ സേവാസംഘം ചോറ്റാനിക്കര പഞ്ചായത്ത്‌ സമ്മേളനവും വിദ്യാഭ്യാസ -ചികിത്സാ ധനസഹായ വിതരണവും സംഘടിപ്പിച്ചു. സംഘം സെക്രട്ടറി പി.പി.രാജൻ ഉദ്ഘാടനം ചെയ്തു. സ്വാമി ഋഷി നാരായണൻ, ഡയറക്ടർ ബോർഡ്‌ അംഗം സി.പി.മണി, സി.കെ.കൃഷ്ണൻ, എം.എൻ. ശ്രീനിവാസൻ, കെ.പി.ഗോപി, കെ.വി.മോഹനൻ, കെ.പി.രാജൻ എന്നിവർ സംസാരിച്ചു.