മൂവാറ്റുപുഴ: പീപ്പിൾസ് ലൈബ്രറി ആൻഡ് റിക്രിയേഷൻ ക്ലബ്ബ് യുവജന വേദിയുടെ ആഭിമുഖ്യത്തിൽ യുവജനസംഗമം നടത്തി. നെഹ്‌റു യുവ കേന്ദ്ര നാഷണൽ വാളണ്ടിയർ അഗ്രോസ് പോൾ ഉദ്ഘാടനം ചെയ്തു. യുവജനവേദി കോ ഓർഡിനേറ്റർ കെ.കെ.സുമേഷ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.എ.മൈതീൻ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് ജേക്കബ് കുര്യൻ, സെക്രട്ടറി സമദ് മുടവന, പി.എ.അബ്ദുൽ സമദ്, ഷാജി ആരിക്കാപ്പിള്ളി,
കെ.കെ.അനീഷ്, പി.എം.അബൂബക്കർ, അഡ്വ.എൽ.എ.അജിത്, ജൻസീർ ജലീൽ,സുജിത് സുഭാഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അബൂബക്കർ (പ്രസിഡന്റ്), കെ.കെ.അനീഷ് (സെക്രട്ടറി), അഡ്വ. എൽ.എ.അജിത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.