പള്ളുരുത്തി: തീരദേശ സാംസ്കാരികോത്സവം ജാലർ 2022ന് മുന്നോടിയായി ചവിട്ടുനാടക കളരിയുടെ ഉദ്ഘാടനം കെ.ജെ. മാക്സി എം.എൽ.എ നിർവഹിച്ചു. തങ്കച്ചൻ പനക്കൽ അദ്ധ്യക്ഷനായി. ഫാ. ഡെറി വാഴയിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബലാൽ, ജോസി കണ്ടക്കടവ്, പി. ഡി. വിൻസന്റ്, പി.എക്സ്‌. ജെയിംസ്, എസ്. ഗോപാലൻ എന്നിവർ സംസാരിച്ചു.