മൂവാറ്റുപുഴ: മാനാറി ഭാവന ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ബിനു ടി.കുന്നപ്പിള്ളി അനുസ്മരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും ഡോ. ആഷ്മി അഷറഫിന് സ്വീകരണവും സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് ബിനു ടി. കുന്നപ്പിള്ളിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള കാഷ് അവാർഡും മെമന്റോയും വിജയികൾക്ക് സമ്മാനിച്ചു. മാനാറി ഗ്രാമത്തിൽ നിന്ന് എം.ബി.ബി.എസ് പരീക്ഷ ഉന്നതനിലയിൽ പാസായ ഡോ. ആഷ്മി അഷറഫിന് സ്വീകരണം നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലെബ്രറി പ്രസിഡന്റ് കെ.എം. രാജമോഹനൻ അദ്ധ്യക്ഷത വഹിച്ചു.
ഉന്നതവിജയികൾക്കുള്ള കാഷ് അവാർഡും മെമന്റോയും ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി കൺവീനർ ഇ.എസ്. ഹരിദാസ് സമ്മാനിച്ചു. പഞ്ചായത്ത് മെമ്പർ ജയശ്രീ ശ്രീധരൻ ഡോ. ആഷ്മി അഷറഫിനെ പൊന്നാട അണിയിച്ച് ആദരിച്ച് ലൈബ്രറിയുടെ ഉപഹാരം സമ്മാനിച്ചു. ഡോ.ആഷ്മി അഷറഫ്, വിഷ്ണു കെ.വി, കെ.എൻ. മോഹനൻ, സെക്രട്ടറി പി.എം. ഷെമീർ എന്നിവർ സംസാരിച്ചു.