ഫോർട്ടുകൊച്ചി: കൊച്ചിൻ മ്യൂസിക് സോണിന്റെ ആഭിമുഖ്യത്തിൽ ഫോർട്ട്കൊച്ചി പള്ളത്തു രാമൻ മൈതാനിയിൽ മുഹമ്മദ്‌ റാഫി സ്മൃതി സംഘടിപ്പിച്ചു. പത്തൊമ്പതു ഗായകർ റാഫി ഗാനങ്ങൾ ആലപിച്ചു. സിനിമാ നിരൂപകനും സംവിധായകനുമായ അൻവർ പെരുമ്പാവൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആത്മാനന്ദ റാവു അദ്ധ്യക്ഷനായി.

പി.എം. സിറാജ്, കെ.ബി ഉമ്മർ, സലീം ഷുക്കൂർ, പി.ഇ. ഹമീദ്, നഗരസഭാ കൗൺസിലർമാരായ എം. ഹബീബുള്ള, ഷീബ ഡുറോം എന്നിവർ പ്രസംഗിച്ചു.