മൂവാറ്റുപുഴ: എസ്.എസ്.എഫ് പേഴക്കാപ്പിള്ളി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. സമാപന സമ്മേളനം പായിപ്ര പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സി.വിനയൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് പേഴക്കാപ്പിള്ളി യൂണിറ്റ് പ്രസിഡന്റ് ഷുഹൈബ് അഹ്സനി അദ്ധ്യക്ഷത വഹിച്ചു.
അഞ്ച് യൂണിറ്റുകൾ തമ്മിൽ നടന്ന മത്സരത്തിൽ പായിപ്ര യൂണിറ്റ് ഒന്നാം സ്ഥാനവും എസ്.വളവ് യൂണിറ്റ് രണ്ടാം സ്ഥാനവും നേടി. എസ്.വൈ.എസ് മൂവാറ്റുപുഴ സോൺ ജനറൽ സെക്രട്ടറി ഷാജഹാൻ സഖാഫി, എസ്.വൈ.എസ് സോൺ സെക്രട്ടറിമാരായ അജ്മൽ സഖാഫി, കെ.ബി. നൗഫൽ, എസ്.എസ്.എഫ് കോതമംഗലം ഡിവിഷൻ പ്രസിഡന്റ് ഉബൈദുല്ല അസ്ഹരി, ഫിനാൻസ് സെക്രട്ടറി പി.എൻ.മിൻഹാസ്, എസ്.വൈ.എസ് യൂണിറ്റ് പ്രസിഡന്റ് ഷെഫീഖ് അഹ്സനി, ജനറൽ സെക്രട്ടറി ഹാറൂൺ ഹബീബ്, സാന്ത്വനം സെക്രട്ടറി മുനീർ, ജനറൽ സെക്രട്ടറി ഫൈസൽ എന്നിവർ സംസാരിച്ചു.