മൂവാറ്റുപുഴ: ടിംബർ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) ആവോലി പഞ്ചായത്ത് സമ്മേളനം യൂണിയൻ മണ്ഡലം പ്രസിഡന്റ് കെ.ജി.സത്യൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.ആർ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ഇ.കെ.സുരേഷ്, ടി.എം. അശോകൻ, വി.പി.കുഞ്ഞ്, എൻ.ടി.തോമസ് തുടങ്ങിയവർ സംസാരിച്ചു.