കൊച്ചി: എസ്.എൻ.ഡി.പി യോഗം എരൂർ മാത്തൂർ ശാഖാ വനിതാ സംഘം വാർഷികം എരൂർ ഗ്രാമീണ വായനശാല ഹാളിൽ നടന്നു. കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. കണയനൂർ യൂണിയൻ വനിതാ സംഘം കൺവീനർ വിദ്യാ സുധീഷ് അദ്ധ്യക്ഷത വഹിച്ചു.
ശാഖാ പ്രസിഡന്റ് ഷൈൽ കുമാർ, സെക്രട്ടറി മുരളി പുതുശേരി, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഇന്ദു ശശി (പ്രസിഡന്റ്), ലതാ ദിലീപ് (വൈസ് പ്രസിഡന്റ്), പ്രതിഭാ ഷാജി (സെക്രട്ടറി), സുശീല ഈശ്വരമംഗലം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.