കൊച്ചി: എറണാകുളം ജില്ലയിലെ ദേശീയ പാതകളിലും പൊതുമരാമത്ത് റോഡുകളിലുമുള്ള കുഴികൾ അടിയന്തരമായി അടച്ചു പത്തു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർ ഡോ. രേണുരാജ് നിർദ്ദേശം നൽകി. ദേശീയ പാത അതോറിട്ടി (എൻ.എച്ച്.എ.ഐ ) കൊച്ചി പ്രൊജക്ട് മാനേജർ, പി.ഡബ്ല്യു.ഡി, എൻ.എച്ച്, കൊടുങ്ങല്ലൂർ എക്‌സിക്യുട്ടീവ് എൻജിനിയർ, പി.ഡബ്ല്യു.ഡി (റോഡ്‌സ്), എറണാകുളം, മൂവാറ്റുപുഴ
എക്‌സിക്യുട്ടീവ് എൻജിനിയർ, പി.ഡബ്ല്യു.ഡി (ബ്രിഡ്ജസ്), എറണാകുളം എക്‌സിക്യുട്ടീവ് എൻജിനിയർ, ഡെപ്യൂട്ടി ഡയറക്ടർ, പഞ്ചായത്ത്, എറണാകുളം, അർബൻ അഫയേഴ്‌സ് റീജിയണൽ ജോയിന്റ് ഡയറക്ടർ, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി എന്നിവർക്കാണ് കളക്ടർ അടിയന്തര നിർദ്ദേശം നൽകിയത്. പണി പൂർത്തിയാക്കി പത്തു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ ദുരന്ത നിവാരണ നിയമ പ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും നിർദ്ദേശത്തിൽ പറയുന്നു.