കൊച്ചി: രബീന്ദ്രനാഥ് ടാഗോറിന്റെ പേരിൽ ബുക്കർമാൻ ഏർപ്പെടുത്തിയ പുരസ്‌കാരം തത്വചിന്തകനും എഴുത്തുകാരനും പ്രഭാഷകനും യാത്രികനുമായ ഷൗക്കത്തിനു സമ്മാനിച്ചു. 10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. മേയർ എം.അനിൽ കുമാർ പുരസ്‌കാരം കൈമാറി. ഫിനോമിസ് എം.ഡി അഭിലാഷ് പങ്കജാക്ഷൻ ക്യാഷ് അവാർഡ് സമ്മാനിച്ചു. കവി വേണു വി. ദേശം അദ്ധ്യക്ഷത വഹിച്ചു. കേരൾ ബംഗ സംസ്‌കൃതി സംഗ പ്രതിനിധി മഹാശ്വതാ പുരകായസ്ത, ബുക്കർമാൻ ചീഫ് എഡിറ്റർ ഇ.എസ്. ഷാജേന്ദ്രൻ, ബസോണാ റോയ് ചൗധരി, സിന്ധു ഷാജേന്ദ്രൻ എന്നിവർ സംസാരിച്ചു. സംഗയുടെ നേതൃത്വത്തിൽ രബീന്ദ്ര സംഗീതോത്സവ് സംഗീതധാര അവതരിപ്പിച്ചു.