lib

കാലടി: കാഞ്ഞൂർ ഉണർവ് വയോജനവേദി അയൽക്കൂട്ടം മൂന്നാം വാർഷികവും അംഗങ്ങളായ സതി സത്യവാൻ, അമ്മിണി ശ്രീധരൻ, ശശി പന്തൽകുടി എന്നിവരുടെ പിറന്നാൾ ആഘോഷവും സംഘടിപ്പിച്ചു. ചന്ദ്രവതി രാജൻ ഉദ്ഘാടനം നിർവഹിച്ചു. ഇ.ആർ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എസ് പ്രസിഡന്റ്‌ വത്സ രവി റിപ്പോർട്ട് അവതരിപ്പിച്ചു.സിജി ലെനിൻ, എം.കെ.ലെനിൻ, ടി.കെ.ബാലൻ, ഇ.കെ.കുമാരൻ, ഓമന സത്യവാൻ എന്നിവർ സംസാരിച്ചു. അയൽക്കൂട്ട അംഗങ്ങൾ കലാപരിപാടി അവതരിപ്പിച്ചു.