
കാലടി: കാലടിയിലെ തരിശുനിലങ്ങൾ പഞ്ചായത്ത് ഭരണസമിതി ഏറ്റെടുത്ത് കർഷക ഗ്രൂപ്പുകൾക്ക് നൽകണമെന്ന് കർഷക സംഘം സമ്മേളനം ആവശ്യപ്പെട്ടു. കർഷക സംഘം ജില്ലാ എക്സിക്യുട്ടീവ് അംഗം ജീമോൻ കുര്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബേബി പൗലോസ് അദ്ധ്യക്ഷയായി. ആദ്യകാല പ്രവർത്തകൻ എം.ഇ.മജീദ് പതാക ഉയർത്തി. കെ.വി.പൊന്നപ്പൻ അനുശോചന പ്രമേയവും പി.വി.സുബാഷ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ആർ.ശിവശങ്കരപിള്ള ,എം.ജി.ഗോപിനാഥ് ,കെ.കെ.സലി, പി.എൻ.അനിൽകുമാർ, എം.വി.പ്രദീപ്, ബേബി കാക്കശേരി എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ മികച്ച കർഷകരെയും മുൻകാല പ്രവർത്തകരെയും ആദരിച്ചു. കർഷകർക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ഭാരവാഹികളായി എം.ജെ.ജോർജ് (പ്രസിഡന്റ്), കെ.എ.അബ്ദുൾ നാസർ, എം.പി.ജോമോൻ (വൈസ് പ്രസിഡന്റുമാർ ), എസ്.സുരേഷ് ബാബു (സെക്രട്ടറി),കെ.എ.ഫ്രാൻസിസ്, പി.പ്രകാശ് (ജോ.സെക്രട്ടറി) ബേബി പൗലോസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.